കോഴിക്കോട്: നിപ തൊഴിലാളികളുടെ സ്ഥിരം നിയമനമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് സൂചന. പിരിച്ചുവിടപ്പെട്ട നിപ തൊഴിലാളികള്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം തുടരുകയാണ്.
അതേസമയം, തൊഴിലാളികളുടെ സ്ഥിര നിയമനത്തിന് നിയമ തടസ്സങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ കോഴിക്കോട് പറഞ്ഞു. ഇവരെ പിരിച്ചു വിടില്ലെന്നും ഇനിയും താല്‍ക്കാലിക ഒഴിവുകള്‍ വരുമ്പോള്‍ ഇവരെ പരിഗണിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
കോഴിക്കോട് നിപ പടര്‍ന്ന സമയത്ത് ജോലി ചെയ്തിരുന്നവര്‍ക്ക് സ്ഥിരജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയോടെ പരുങ്ങലിലായ തൊഴിലാളികള്‍ സമരം ശക്തമാക്കാനാണ് തീരുമാനം.