കറാച്ചി ; ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകള്‍ ഐ.എം.എഫ് മുന്നോട്ട് വച്ചതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി പാകിസ്ഥാൻ.
60 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പദ്ധതിയ്ക്കെതിരെ ഇന്ത്യ രംഗത്ത് വന്നിരുന്നു.അതിനിടെയാണ് സാമ്പത്തിക സഹായം നല്‍കുന്നതിന് കടുത്ത വ്യവസ്ഥകള്‍ ഐ.എം.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്.
തുടർന്നാണ് മറ്റുമാര്‍ഗങ്ങള്‍ തേടുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്ന് ധനമന്ത്രി അസദ് ഉമര്‍ പറഞ്ഞു. ഐ.എം.എഫിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് ചൈനയുടെ കടംവീട്ടാന്‍ പാകിസ്ഥാനെ അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ ബദൽ മാർഗ്ഗങ്ങൾ തേടുന്നത്.