തിരുവനന്തപുരം : അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച സംവിധായകൻ പ്രിയനന്ദനെതിരെ നിയമനടപടികൾക്കൊരുങ്ങി ബിജെപി.
സിപിഎം അനുഭാവിയും,പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ സിനിമ സംവിധയകൻ പ്രിയനന്ദന്റെ ഫേസ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാത്രമല്ല മാതൃത്വത്തേയും സത്രീകളേയും അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പിണറായിയുടെ പിച്ചകാശോ അവാർഡോ നേടാൻ അയ്യപ്പ സ്വാമിയേ അവഹേളിച്ചാൽ മതിയെന്ന ധാരണയാണങ്കിൽ കാലം മാറിയത് പ്രിയനന്ദനും പുരോഗമന കലാസംഘവും ഓർത്താൽ നന്ന്.
ഈ ഫേസ്ബുക്കിലെ ആശയമാണോ നവോത്ഥാനം. വനിതാ മതിലിന്റെ സംഘാടകനായ പ്രിയനന്ദന് ഈ ആവേശം വനിത മതിലിൽ നിന്ന് ലഭിച്ചതാണോ എന്ന് പുരോഗമന കലാസംഘം വ്യക്തമാക്കണം.ഇതാണ് ആവിഷ്ക്കാര സ്വാതന്ത്രമെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി