കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി ശബരിമല കര്‍മ്മസമതിയുടെ ആഭിമുഖ്യത്തില്‍ 20ന് തിരുവനന്തപുരത്ത് അയ്യപ്പഭക്തസമ്മേളനം സംഘടിപ്പിക്കുമെന്ന് ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികലടീച്ചര്‍. വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനിയിലാണ് സമ്മേളനം.
മാതാ അമൃതാനന്ദമയീദേവി ഉള്‍പ്പെടെ ലോകപ്രശസ്ത ആധ്യാത്മിക ആചാര്യന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും. നൂറ്റി ഇരുപതോളം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് സംഘാടനം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നായി അയ്യപ്പഭക്തര്‍ സമ്മേളനത്തില്‍ പങ്കാളികളാകുമെന്നും ശശികല ടീച്ചർ അറിയിച്ചു.