കുവൈറ്റ് സിറ്റി : കലാകുവൈറ്റിന്റെ നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം സിപിഎം പോളിറ്റ് ബ്യുറോ അംഗം പ്രകാശ്കാരാട്ട് നിര്‍വ്വഹിച്ചു. നൂറ് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മതേതര കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അബ്ബാസിയ മറിന ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് സ്വാഗതവും നാഗനാഥന്‍ അധ്യക്ഷതയും വഹിച്ചു. ടി വി ഹിക്മത്, ജെ സജി, എന്‍ അജിത്കുമാര്‍, രമേശ് കണ്ണപുരം, ബി ഇ സി കുവൈറ്റ് മാനേജര്‍ മാത്യു വര്‍ഗീസ്, എബി വരിക്കാട്,ഷെരിഫ് താമരശ്ശേരി, രമഅജിത്, പ്രസീത് കരുണാകരന്, എം.ഡി മുസാഫിര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആദ്യകാല പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.