ബെയ്ജിംഗ്: വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് 19 പേര് മരിച്ചു. ഷാന്‍സി പ്രവിശ്യയിലെ ലിജിയാഗു ഖനിയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഖനിയുടെ മുകള്‍ ഭാഗം ഇടിഞ്ഞ് വീണാണ് അപകടം. 87 തൊഴിലാളികള്‍ ഈ സമയം ഖനിക്കുള്ളിലുണ്ടായിരുന്നു. അതേസമയം ഖനിയില്‍ രണ്ട് തൊഴിലാളികള്‍ കൂടി കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.