കോഴിക്കോട്: കക്കാടംപൊയിൽ ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കൂമ്പാറ സ്വദേശി ഷരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (42 ) ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.