ഇടുക്കി: മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ഇവരുടെ വീട്ടില്‍ വനപാലകര്‍ നടത്തിയ പരിശോധനയില്‍ 15 കിലോ ചന്ദനവും കണ്ടെടുത്തിട്ടുണ്ട്.