കോട്ടയം: പാല രാമപുരം റൂട്ടില്‍ ചക്കാംപുഴയില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ പൊലീസ് ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. മൂന്ന് തീര്‍ത്ഥാടകര്‍ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലായില്‍ നിന്ന് രാമപുരത്തേക്ക് പോവുകയായിരുന്ന പൊലീസ് ബസിലാണ് ട്രാവലര്‍ ഇടിച്ചത്.