ന്യൂഡല്‍ഹി ; സിബിഐ ഡയറക്ടര്‍സ്ഥാനത്തു നിന്നും രാജി വച്ച അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് ശുപാര്‍ശ ചെയ്യുമെന്ന് സൂചനകൾ.
അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് സി.വി.സിയാണ്. ഐആർസിടിസി കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒരു പ്രധാന വ്യക്തിയെ അലോക് വർമ്മ ഇടപെട്ടു ഒഴിവാക്കിയിരുന്നു.മാത്രമല്ല മോയിൻ ഖുറേഷി കേസിൽ 2 കോടി രൂപ കോഴ വാങ്ങിയെന്നും കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പുറമെ പല നിർണായക കേസുകളിലും ഡയറക്ടർ എന്ന നിലയിൽ അലോക് വർമ്മ ഇടപെടാറുണ്ടെന്നും ഇതിനൊക്കെ മതിയായ തെളിവുണ്ടെന്നും സിവിസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക.