Kerala

ആലപ്പാട്ടെ ജനങ്ങൾ സഹകരിക്കുന്നതുകൊണ്ടാണ് ഖനനം നടക്കുന്നത്; സമരത്തിന് മുന്നിലുള്ളത് മലപ്പുറത്തുകാർ; സമരത്തെ തള്ളി ജയരാജൻ

തിരുവനന്തപുരം: ആലപ്പാട്ടെ സമരത്തെ തള്ളി മന്ത്രി ഇ പി ജയരാജൻ. ഖനനം നിർത്തിവയ്‍ക്കാനാവില്ല. ജനങ്ങൾ സഹകരിക്കുന്നതുകൊണ്ടാണ് ഖനനം നടക്കുന്നത്. കരയില്ലാത്തത് ഖനനം മൂലമാണെന്ന വാർത്ത ബോധപൂർവം ഉണ്ടാക്കുന്നതാണെന്നും നാട്ടുകാർ സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നത് പോലെ നമുക്ക് കടലുതരുന്നൊരു സമ്പത്താണ് കരിമണല്‍. അതു പൂര്‍ണമായും നമ്മള്‍ സംഭരിച്ച് സംസ്‌കരിച്ച് ചെയ്ത് എടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാം. ആ പ്രക്രിയയാണ് ഐആർഇയും കെഎംഎംഎല്ലും ചെയ്തുകൊണ്ടിരിക്കുന്നത്.

ഖനനം നിർത്തിവെക്കാനാവില്ല. ഇപ്പോൾ സമരരംഗത്തുള്ളവർ നാട്ടുകാരല്ല. മലപ്പുറത്തുനിന്നുള്ളവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇത് വിശദമായി പരിശോധിക്കേണ്ടതാണെന്നും ജയരാജൻ പറഞ്ഞു.

475 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close