യു.എ.ഇയിലെ സ്വകാര്യ പൊതു വിദ്യാലയങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം രണ്ടാഴ്ച്ച വസന്തകാല അവധി പ്രഖ്യാപിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെയാണ് അവധി. അധ്യാപക അനധ്യാപക ജീവനക്കാർക്ക് 31 മുതൽ ഏപ്രിൽ നാല് വരെ മാത്രമായിരിക്കും അവധി. ജനുവരി 13 ഞായറാഴ്ച്ച മുതൽ പൊതു വിദ്യാലയങ്ങളിൽ ശൈത്യകാല അവധിക്ക് ശേഷം ക്ലാസുകൾക്ക് തുടക്കമായി.