ദുങ്ക: ജാര്‍ഖണ്ഡില്‍ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മേഖല കമാന്‍ഡര്‍ ഷാദേവ് റായിയാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ തലയ്ക്ക് പൊലീസ് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.
ചതുപഡയിലെ വന മേഖലയില്‍ എസ്എസ്ബിയും പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഷാദേവ് റായിക്കൊപ്പമുള്ളവര് വനത്തിലേക്ക് ഓടി രക്ഷപെട്ടു. ഇവര്‍ക്കായി സുരക്ഷസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.