Kerala

പണമിടപാട് തട്ടിപ്പ്; ചിട്ടി ഫണ്ട് ഉടമ ഒളിവില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബാങ്ക് തട്ടിപ്പ് നടത്തി ബാങ്കുടമ ഒളിവില്‍. നെയ്യാറ്റിന്‍കര നെല്ലിമൂട് വി.ആര്‍.എസ് ചിട്ടി ഫണ്ട് നടത്തി വന്ന രവീന്ദ്രനാണ് തട്ടിപ്പ് നടത്തി നാടുവിട്ടത്. നിരവധി പേരുടെ പണവും സ്വര്‍ണവുമടക്കം കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. സാധാരണക്കാരും ദിവസവേതനക്കാരും കൂലിപ്പണിക്കാരുമുള്‍പ്പടെ ഉള്ളവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

മുപ്പതു വര്‍ഷം മുന്‍പ് നെല്ലിമൂട് കവലയില്‍ തുടങ്ങിയ വി.ആര്‍.എസ്. ചിട്ടി ഫണ്ടിലൂടെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് രവീന്ദ്രന്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയത്. നിക്ഷേപകര്‍ക്ക് പലിശയും പണവും ലഭിക്കാത്തതിനെ തുടര്‍ന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടിയിലായെങ്കിലും ഉന്നതരുടെ സ്വാധീനത്തില്‍ ഇയാള്‍ പുറത്തിറങ്ങി. പല തവണ കാലാവധി പറഞ്ഞെങ്കിലും സ്വര്‍ണവും പണവും കിട്ടാത്തവര്‍ ഇപ്പോഴും ദുരിതത്തിലാണ്. ആക്ഷന്‍ കൗണ്‍സിലടക്കം രൂപീകരിച്ച് നിയമ നടപടിക്കൊരുങ്ങുകയാണിവര്‍. നിക്ഷേപകരില്‍ പലരും ജീവിച്ചിരിപ്പില്ലെങ്കിലും, ഇവരുടെ ബന്ധുക്കളടക്കം നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. ഇയാള്‍ എറണാകുളത്തുണ്ടെന്ന വിവരം ലഭിച്ചിട്ടും പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

432 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close