ഇടുക്കി: പൂപ്പാറ നടുപ്പാറയില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ടനിലയില്‍. സംഭവം പുറത്തറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം. മറ്റൊരു ജീവനക്കാരനായ ബോബിനെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് റിസോര്‍ട്ട് ഉടമയായ ജേക്കബ് വര്‍ഗീസ് എന്ന രാജേഷും ജീവനക്കാരനായ മുത്തയ്യയും കൊല്ലപ്പെട്ടത്.
റോഡില്‍ നിന്നും അല്പം ഉള്ളിലേയ്ക്കാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടു തന്നെ സംഭവം നടന്നത് പുറത്തറിഞ്ഞില്ല. ഇത്തരം സാഹചര്യം മുതലെടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.
റിസോര്‍ട്ടില്‍ ആളുകളെ രാജേഷ് നേരിട്ടാണ് എത്തിച്ചിരുന്നത്. രാജേഷിന്റെ സഹായികളായിരുന്നു മുത്തയ്യയും ബോബും.
രാജേഷിന്റെ കാര്‍ മോഷണം പോയിട്ടുണ്ടെങ്കിലും കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. കാര്‍ ബോബ് ഓടിച്ചുപോയതായി പ്രദേ ശവാസികള്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് ഇയാളെപ്പറ്റി അന്വേഷണം ആരംഭിച്ചത.്