ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസും ജമ്മു-കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടാനായത്.
ഷോപ്പിയാന്‍ സ്വദേശി കിഫയത്തുള്ള ബുഖാരി ആണ് പിടിയിലായ ഒരാള്‍. രണ്ടാമന് 18 വയസില്‍ താഴെ പ്രായമുള്ള ആളായതിനാല്‍ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 2017 മുതലാണ് ഇരുവരും ഭീകരവാദ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ഷോപ്പിയാന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.