India

ഡല്‍ഹിയില്‍ വായു നിലവാര സൂചിക 386ല്‍; ഏറ്റവും മോശം അവസ്ഥ

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞും തണുപ്പും പിടിമുറുക്കിയതിന് പിന്നാലെ ഡല്‍ഹിയിലെ വായുനില ഏറ്റവും മോശം അവസ്ഥയിലെത്തി. വായു നിലവാര സൂചിക ഇന്ന് രാവിലെ 386 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനിലയായി 7 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയത് 20 ഡിഗ്രി സെല്‍ഷ്യസുമാണ് ഇവിടെ രേഖപ്പെടുത്തിയത്.

മൂടല്‍മഞ്ഞ് കനത്തതോടെ ട്രെയിനുകള്‍ ഉള്‍പ്പെടെ വൈകിയോടുന്ന സ്ഥിതിയാണ്. 12ഓളം ട്രെയിനുകളാണ് ഇന്നലെ വൈകിയോടിയത്. അതേസമയം അന്തരീക്ഷ വായു മലിനീകരണം ജനങ്ങളെയും വളരെയധികം ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റങ്ങളും മറ്റും കാരണം ശ്വാസകോശ രോഗങ്ങള്‍ നഗരത്തില്‍ വളരെയധികം വര്‍ധിച്ചതായി ആശുപത്രികള്‍ വ്യക്തമാക്കുന്നു. ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതായി ഡോക്ടര്‍മാരും പറയുന്നു.

194 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close