ന്യൂഡല്‍ഹി: കംപ്യൂട്ടറുകളിലെ ഡാറ്റ നിരീക്ഷിക്കുന്നത് സ്റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകു എന്ന് കോടതി വ്യക്തമാക്കി. ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷം മാത്രമേ സ്റ്റേയുടെ കാര്യം പരിഗണിക്കു എന്നും കോടതി പറഞ്ഞു.