India

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവം; കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസില്‍ കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമെതിരെ ഡല്‍ഹി പൊലീസ് ഇന്ന് കുറ്റപത്രം ചുമത്തും. ഇവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസ്. 2016 ഫെബ്രുവരിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലായിരുന്നു സംഭവം. പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്.

കനയ്യ കുമാര്‍, ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരാണ് പരിപാടി സംഘടിപ്പിക്കുകയും ഇതിന് നേതൃത്വം നല്‍കുകയും ചെയ്തത്. പരിപാടി സംഘടിപ്പിച്ചവരെന്ന നിലയില്‍ മൂന്ന് പേരെയും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. ഡല്‍ഹി പട്യാല കോടതിയിലാണ് കുറ്റപത്രം ഫയല്‍ ചെയ്യുക.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close