ചെങ്ങന്നൂര്‍: ഗള്‍ഫില്‍ വച്ച് മരിച്ച, തന്റെ കമ്പനിയിലെ തൊഴിലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കമ്പനിയുടമ നേരിട്ടെത്തി. ചെങ്ങന്നൂര്‍ കടയിക്കാട് സ്വദേശിയായ ബിജു കഴിഞ്ഞ മാസമാണ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബിജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനായാണ് കമ്പനി സിഇഒ ആയ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടില്‍ നേരിട്ടെത്തിയത്.
ഇതിന് പുറമെ ഇന്‍ഷുറന്‍സ് തുകയും കമ്പനിയില്‍ നിന്ന് പിരിച്ചതും എല്ലാം ചേര്‍ത്ത് 33.5 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം ബിജുവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കൈമാറി. സാജന് ചാക്കോ എന്ന വ്യക്തിയാണ് ഈ വിവരം ചിത്രങ്ങളടക്കം ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ചത്. നന്മയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകമായെത്തിയ കമ്പനി മുതലാളിയും അദ്ദേഹത്തിന്റെ പ്രവൃത്തിയും ഇന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.
സാജന് ചാക്കോയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക്,