ന്യൂഡല്‍ഹി: ബില്ല് നല്‍കിയില്ലെങ്കില്‍ പണം നല്‍കേണ്ട… റെയില്‍ വേയുടെ പുതിയ പോളിസിയാണിത്. ഭക്ഷണം വാങ്ങുമ്പോള്‍ ബില്ല് നല്‍കിയില്ലെങ്കില്‍ പണം നല്‍കേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ട്രയിനിനുള്ളില്‍ വെച്ചോ റെയില്‍വേ സ്റ്റേഷനില്‍ വെച്ചോ ഭക്ഷണം വാങ്ങുകയാണെങ്കില്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടന്‍ നടപ്പാകും.
റെയില്‍ വേയില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നുവെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് പുതിയ പരിഷ്കാരം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ വില്പനക്കാരന് ബില്‍ നല്കാന് സാധിച്ചില്ലെങ്കില്‍ ഉപഭോക്താവ് പണം നല്‍കേണ്ടതില്ല. ഇത് സംബന്ധിച്ച പരാതി വില്പനക്കാര്ക്ക് ഉന്നയിക്കാനാവില്ല.
അനധികൃത കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാര്‍ക്കും ഇത് വലിയ തിരിച്ചടിയുണ്ടാക്കും.