ന്യൂഡൽഹി : മികച്ച നേതൃത്വത്തിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഭരണാധിപന്മാർക്ക് നൽകുന്ന ഫിലിപ്പ് കോട്ട്ലർ അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്.അചഞ്ചലമായ സേവനത്തിനൊപ്പം,മോദിയുടെ ഊർജ്ജം കൂടി ചേർന്നപ്പോൾ ഇന്ത്യ എത്തിയത് ഡിജിറ്റൽ വിപ്ലവരംഗത്താണെന്ന് അവാർഡ് കമ്മിറ്റി പരാമർശിച്ചു.
രാജ്യത്തെ മികച്ച നേതൃത്തിനുടമയാണ് മോദി.മേയ്ക്ക് ഇൻ ഇന്ത്യ,ആധാർ തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളിലൂടെ ഇന്ത്യയെ ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഐ ടി ഹബ്ബാക്കി മാറ്റാനുള്ള നീക്കത്തിനാണ് തുടക്കമിട്ടതെന്നും കമ്മിറ്റി വിലയിരുത്തി.
ഇന്ത്യയെ ഏറ്റവും നല്ല വ്യവസായ സൗഹൃദ രാജ്യമായി കാണാൻ വിദേശികളെ പ്രേരിപ്പിക്കുന്ന നേതൃത്വമാണ് ഇവിടെയുള്ളത്.അതിനുദാഹരമായി കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഡിജിറ്റൽ ഇന്ത്യ,സ്റ്റാർട്ടപ്പ് ഇന്ത്യ,സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികളാണ്.
നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ പ്രശസ്തനായ മാർക്കറ്റിംഗ് പ്രൊഫസറായിരുന്ന ഫിലിപ്പ് കോട്ട്ലറിന്റെ പേരിലാണ് അവാർഡ് നൽകുന്നത്.