പന്തളം : ആചാര ലംഘനത്തിനു തയ്യാറെടുക്കുന്ന സർക്കാരിനു കൂട്ടുനിൽക്കേണ്ടി വന്നതിന്റെ പേരിൽ പൊലീസുകാർ അയപ്പന്മാരോട് ചെയ്ത് തെറ്റുകൾക്ക് പ്രായശ്ചിത്തം പറഞ്ഞ്,മാപ്പ് അപേക്ഷിച്ച് മുൻ ഡിജിപി മാരുടെ പ്രാർത്ഥനാ യജ്ഞം. സെൻ കുമാർ പരിപാടി ഉദ്ഘാടം ചെയ്തു.
രഹ്ന ഫാത്തിമ ഉൾപ്പെടെ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകാൻ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്നു സെൻ കുമാർ ചോദിച്ചു.യുവതീപ്രവേശം സംബന്ധിച്ചുള്ള കോടതി ഉത്തരവു കയ്യിൽ കിട്ടും മുൻപു ചിലരുടെ ലക്ഷ്യങ്ങൾ പൂർത്തികരിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു.
മുൻഡിജിപി ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു.