ന്യൂഡല്‍ഹി ; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പ് നൽകുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണം നല്‍കുക. ആകെ സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
ഇതോടെ ജനറല്‍ കാറ്റഗറിയില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.ഭരണഘടനയുടെ 15,16 വകുപ്പുകളിലാണ് ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ജനറല്‍ കാറ്റഗറിയില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.