Kerala

എസ്ബിഐ അക്രമം ; എൻ ജി ഒ യൂണിയൻ നേതാക്കൾ കീഴടങ്ങി

തിരുവനന്തപുരം : എസ്ബിഐ ഓഫീസ് ആക്രമത്തിലെ പ്രതികളായ 6 എൻജിഒ യൂണിയൻ നേതാക്കൾ കീഴടങ്ങി.സംസ്ഥാന ജില്ലാ നേതാക്കളായ സുരേഷ് ബാബു,ശ്രീവത്സൻ,ബിജുരാജ്,അനിൽകുമാർ,വിനു കുമാർ,സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യ നികുതി കമ്മീഷണറോഫീസിലെ ഇൻസ്പക്ടറുമായ സുരേഷ് ബാബുവാണ് അക്രമത്തിന് നേതൃത്വം നൽകിയത്. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർത്തതോടൊപ്പം നിരവധി നാശനഷ്ടങ്ങളും ഉണ്ടാക്കി.

പണിമുടക്കായിരുന്നെങ്കിലും അതിനെ അവഗണിച്ച് പ്രവർത്തനം നടത്തിയ സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെയായിരുന്നു അക്രമം.

എൻജിഒ യൂണിയൻ പ്രവർത്തകർ തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ദൃശ്യങ്ങളിൽ ആദ്യം കയറുന്നത് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യനികുതി കമ്മീഷണറോഫീസിലെ ഇൻസ്പക്ടറുമായ മലയിൻകീഴ് സ്വദേശി സുരേഷ് ബാബുവാണ്. അക്രമത്തിന് നേതൃത്വം നൽകിയത് ഇയാളാണ്. ജിഎസ്ടി ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഇൻസ്പെക്ടറായ നെയ്യാറ്റിൻകര സ്വദേശി സുരേഷും അക്രമസംഘത്തിലുണ്ട്.

മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു.

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളാണ് കേസിൽ നേരത്തെ അറസ്റ്റിലായത്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close