കുവൈറ്റ് സിറ്റി : ബ്ലഡ് ഡോണേഴ്സ് കേരള- കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള 2019 ലെ ആദ്യ രക്തദാനക്യാമ്പ്, കോണ്ട്രാക്ടിംഗ് കമ്പനിയായ KAEFER ജനറല്‍ ട്രേഡിംഗ് കോണ്ട്രാക്ടിംഗ് കമ്പനിയുമായി സഹകരിച്ച് ജാബ്രിയയിലുള്ള സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ചു.
KAEFER കമ്പനിയുടെ ഈ മാസം അവസാനം സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായാണ് രക്തദാന കര്‍മ്മത്തില്‍ ജീവനക്കാര്‍ പങ്കാളികളായത്. രക്തദാനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനുളള പ്രശംസാഫലകം ബിഡികെ കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ KAEFER കമ്പനിയുടെ പ്രതിനിധികള്‍ക്ക് കൈമാറി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ രക്തദാതാക്കള്‍ക്കും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.
അടിയന്തിര സാഹചര്യങ്ങളില്‍ രക്തദാതാക്കളെ ലഭിക്കുവാന്‍ 6999 7588 / 6930 2536 / 5151 0076 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.