കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസ്സോസിയേഷന് ഓഫ് കുവൈറ്റ് (പല്പക്ക്) സാല്‍മിയ ഏരിയ കുടുംബ സംഗമം സാല്‍മിയ ഹര്‍മണി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രസിഡന്റ് സുരേഷ് മാധവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി രാജേന്ദ്രന് ചേളോരി റിപ്പോര്‍ട്ട് അവതരണം നടത്തി. പല്‍പക് രക്ഷാധികാരി പി.എന്‍.കുമാര്‍, ടി.എം.മോഹന്‍ ജന.സെക്രട്ടറി പ്രേംരാജ്, സുധീര്‍, സക്കീര്‍ പുതുനഗരം, ശോഭാ പ്രേംരാജ്, സുഷമ ശബരി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. യോഗത്തില്‍ നൗഷാദ് സ്വാഗതവും ബിന്ദു രമേഷ് നന്ദിയും പറഞ്ഞു. മജീഷ്യന്‍ മനോജ് എടപ്പാളിന്റെ ജാലവിദ്യാ പ്രകടനവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും, നറകെടുപ്പുകളും നടന്നു.