കുവൈറ്റ് സിറ്റി : അബ്ബാസിയയിലെ ഷാന്‍ഗ്രില ബില്‍ഡിംഗ് നിവാസികളുടെ കൂട്ടായ്മയായ ഷാന്‍ഗ്രില ബില്‍ഡിംഗ് അസോസിയേഷന് പുതുവത്സരാഘോഷവും കുടുംബസംഗമവും -‘സ്പാര്‍ക്കിളിങ് നൈറ്റ് -2019’ സംഘടിപ്പിച്ചു. പ്രസിഡന്റ് ശരത്കുമാറിന്റെ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ ചടങ്ങില്‍ കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫിനെ പൊന്നാട നല്കി ആദരിച്ചു. കലാഭവന്‍ നവാസ് പ്രോഗ്രാമില്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍സ് സിനു, റഫീഖ്, ജയന്, ഗോകുല്‍, മാത്യു, ജിനു, സിബി, ലിനോ, ഹരി, ലത, ദിവ്യ, ഡാലിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അയൂബ് നെച്ചിക്കാട്ട് തറയിലില്‍ കൃതജ്ഞത അറിയിച്ചു.