യു.എ.ഇ സ്പെഷ്യൽ ഒളിമ്പിക്സ് സംഘാംഗങ്ങൾക്ക് ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരം കാണാൻ അവസരമൊരുക്കി ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രായോജകരായ ഫിനാബ്ലർ നെറ്റ്വർക്ക് ബ്രാൻഡും യു.എ.ഇ എക്സ്ചേഞ്ചും.അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലെ കളിക്കാർക്കും ഇത്തരത്തിൽ അവസരമൊരുക്കിയിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള മത്സരം കാണാനുള്ള അവസരമാണ് യു.എ.ഇ എക്സ്ചേഞ്ച് ഒരുക്കി നൽകിയത്.ആളുകളെ കൂടുതൽ അടുപ്പിക്കാൻ ഫുട്ബോൾ കാരണമാവുന്നു. സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരുമായും ഈ സന്തോഷം പങ്ക് വെക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് ഏറെ ചാരിതാർഥ്യമുമുണ്ടെന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചെയർമാനും ,യു.എ.ഇ എക്സ്ചേഞ്ച്-യൂനിമണി സ്ഥാപകനുമായ ഡോ: ബി.ആർ.ഷെട്ടി പറഞ്ഞു