പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ബൈക്കുകൾ യു എ ഇ വിപണിയിലെത്തി. 650 സി സി പവറുള്ള ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ എന്നീ മോഡലുകളാണ് ദുബായ് അൽ ഖൂസിലുള്ള റോയൽ എൻഫീൽഡ് ഷോറൂമിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. ഇന്റർസെപ്റ്റർ മോഡൽ 19,999 ദിർഹംസ് വിലയിലാണ് ആരംഭിക്കുന്നത്. കോണ്ടിനെന്റൽ മോഡലിന്റെ അടിസ്ഥാന വില 20,399 ദിർഹംസ് ആയിരിക്കും. അവന്തി ഓട്ടോമൊബൈൽ ട്രേഡിങ് ആണ് റോയൽ എൻഫീൽഡിന്റെ യു എ ഇ യിലെ ഔദ്യോഗിക വിതരണക്കാർ.