തിരുവനന്തപുരം : ശബരിമലയിൽ ആചാരലംഘനത്തിനുള്ള ശ്രമങ്ങൾക്ക് മുന്നിൽ സിപിഎം.പാർട്ടി പ്രവർത്തകരുടെ ഭാര്യമാരെ ശബരിമലയിലെത്തിച്ച് കലാപം നടത്താനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്.ഇത്തരത്തിൽ കണ്ണൂർ ചെറുകുന്നിൽ പാർട്ടി മെമ്പർ നിശാന്തിന്റെ ഭാര്യ രേഷ്മയാണ് ഇന്ന് ശബരിമല സന്ദർശനത്തിനായെത്തിയത്.
2018 ഒക്ടോബറിലാണ് രേഷ്മ നിശാന്ത് ശബരിമലയിൽ പോകുമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.വിശ്വാസികളായ സത്രീകളാരും മലചവിട്ടില്ലെന്ന അഭിപ്രായങ്ങളുയരുന്നതിനിടെയാണ് സിപിഎമ്മുകാർ ഇത്തരത്തിലൊരു നീക്കം നടത്തിയത്.
മാത്രമല്ല ആചാര ലംഘനം ലക്ഷ്യമിട്ട് സർക്കാർ നടത്തിയ വനിതാ മതിലിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചും രേഷ്മ രംഗത്തെത്തിയിരുന്നു.