വാഷിംഗ്ടണ്‍: വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവ് സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ വംശജന് രാജ് ഷാ രാജി വച്ചു. ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരിലൊരാളായിരുന്നു. കമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ബലാഡ് മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം വൈറ്റ് ഹൗസ് വിടുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയസമിതിയില്‍ ഗവേഷകനായിരുന്ന രാജ് ഷാ 2017 മുതല്‍ വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ലൈംഗികാരോപണം നേരിടുന്ന യുഎസ് സുപ്രീംകോടതി ജഡ്ജി ബ്രെറ്റ് കവനോവിന് സെനറ്റിന്റെ വിചാരണയില്‍ സമര്‍പ്പിക്കാനുള്ള വിശദീകരണം തയാറാക്കാന്‍ സഹായിച്ചതും ഷാ ആയിരുന്നു.