കുവൈറ്റ് സിറ്റി : ചാമ്പ്യന്‍സ് എഫ്.സി. ഏകദിന സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷനും ഒമാന്‍ എക്സ്ചേഞ്ചുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന ടൂര്‍ണമെന്റ് ബോസ്കോ ചാമ്പ്യന്‍സ് ട്രോഫി 2019 ജനുവരി 18ന് മിശ്രിഫ് പബ്ലിക് അതോറിറ്റി ഓഫ് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെവന്‍സ് ഫോര്‍മാറ്റില്‍ നടത്തുന്ന ഏകദിന ടൂര്‍ണമെന്റില്‍ കുവൈറ്റിലെ പ്രമുഖരായ 18ഓളം ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേഫാക് റഫറിമാര്‍ കളി നിയന്ത്രിക്കും. കേരളത്തിലെ പ്രശസ്ത കളിക്കാര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ട്കെട്ടുന്ന ടൂര്‍ണമെന്റ് നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുന്നത്. പ്രസിഡന്റ് നെല്‍സണ്‍, ടീം മാനേജര്‍ തോമസ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ വിനോയ് തോമസ്, ബിജു സി.എ, ശിഹാബ്, നിബിന്, ഗിരീഷ്, ജില്ഡോ, കേഫാക് പ്രസിഡന്റ് സിദ്ദിഖ്, സെക്രട്ടറി വി.എസ്.നജീബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.