കുവൈറ്റ് സിറ്റി : കലാലയം സാംസ്കാരിക വേദി കുവൈറ്റ് പത്താമത് ദേശീയ സാഹിത്യോത്സവ് സാല്‍മിയ നജാത്ത് ബോയ്സ് സ്കൂളില്‍ നടക്കും. ജനുവരി 18ന് നടക്കുന്ന മത്സരങ്ങളില്‍ 500ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സാഹിത്യോത്സവ് സംഗമത്തില്‍ എഴുത്തുകാരന് രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും. മാപ്പിളപ്പാട്ട്, വിവിധ ഭാഷാ ഗാനങ്ങള്‍ പ്രസംഗങ്ങള്‍, കഥ-കവിത-പ്രബന്ധ രചനകള്‍, അടിക്കുറിപ്പ്, സ്പോട്ട് മാഗസിന്, ദഫ്, ഖവാലി തുടങ്ങി 85 ഇനങ്ങളിലായി ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐസിഎഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി, ജനറല്‍ സെക്രട്ടറി തന്‍വീര്‍ ഉമര്‍, അബ്ദുള്ള വടകര, അബു മുഹമ്മദ് ആര്‍എസ്.സി. കുവൈറ്റ് ചെയര്മാന് ജാഫര്‍, ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ സിദ്ധിഖ്, കലാലയം കണ്‍വീനര്‍ സലിം കൊച്ചന്നൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.