വാഷിംങ്ടണ്‍: ആഗോളതലത്തില്‍ കരയുടെ ഒരു വലിയ ഭാഗം വെളളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പുമായി നാസ. അന്റാര്‍ട്ടിക്കയിലെ മഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ആറിരട്ടി വേഗത്തിലാണ് ഉരുകുന്നതെന്നും ഇത് സമുദ്ര നിരപ്പ് ഉയരുന്നതിന് കാരണമാകുമെന്നും നാസ പറയുന്നു.
ഈ അവസ്ഥ തുടര്‍ന്നാല്‍ തീരപ്രദേശങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനാളുകളുടെ ജീവനും വസ്തുവകകള്‍ക്കും ഭീഷണിയാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
1979 മുതലുള്ള അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളുടെ ദൃശ്യങ്ങളും ഉപഗ്രഹ ദൃശ്യങ്ങളും പരിശോധിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഭൗമ ശാസ്ത്രജ്ഞന് പ്രൊഫസര്‍ എറിക് റിഗ്നോട്ടിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
സമുദ്ര താപനിലയില്‍ വര്‍ധനവുണ്ടാകുന്നതും മഞ്ഞുരുകലിന് ആക്കം കൂട്ടും. പഠനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ കടല്‍ നിരപ്പില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാം.