ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ സഭയില്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. 306ന് എതിരെ 325 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍, പാര്‍ലമെന്റ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തള്ളിയതിന് പിന്നാലെയാണ് മേയുടെ ഭരണത്തുടര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയര്‍ന്നത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പുറമെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളും മേയെ പിന്തുണച്ചു. 650 അംഗ പാര്‍ലമെന്റില്‍ 317 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ലേബര്‍ പാര്‍ട്ടിക്ക് 256 സീറ്റും. ജയത്തിന് പിന്നാലെ മേയ് എംപിമാരെ ബ്രെക്സിറ്റില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.