ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതായി സ്ഥിരീകരിച്ചു. അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്രയും വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അമിത്ഷായുടെ രോഗവിവരം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിരവധി റാലികള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. എന്നാല്‍ അമിത് ഷാ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ റാലികള്‍ നടക്കുമോയെന്ന കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ധനമന്ത്രി അരുണ്‍ ജെറ്റ്ലിയും ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു.