ലക്നൗ: കഴിഞ്ഞ ദിവസമായിരുന്നു സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ 63ാം ജന്മദിനം. നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് പലയിടങ്ങളിലായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
#WATCH: People loot cake during an event in Amroha, on Bahujan Samaj Party (BSP) chief Mayawati's 63rd birthday today. pic.twitter.com/8Q4bDWdr66
— ANI UP (@ANINewsUP) January 15, 2019
63ാം പിറന്നാളിനോടനുബന്ധിച്ച് 63 കിലോയുടെ കേക്കാണ് പ്രവര്‍ത്തകര്‍ ഇവിടെ തയാറാക്കി വച്ചത്. ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ കേക്ക് മുറിക്കുന്നതിന് കാത്തു നില്‍ക്കാനൊന്നും ചടങ്ങിനെത്തിയ പ്രവര്‍ത്തകര്‍ക്ക് സമയമുണ്ടായിരുന്നില്ല. അവര്‍ വേദിയിലേക്ക് ഓടിയെത്തി കേക്ക് കൈകൊണ്ട് വാരി ഓടുകയായിരുന്നു. കേക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ വേദിയിലുള്ളവര് ശ്രമിക്കുന്നുണ്ടെങ്കിലും, അതൊന്നും ഫലം കണ്ടില്ല. ഒടുക്കം കേക്ക് വച്ചിരുന്ന ബോര്‍ഡ് അടക്കം താഴെ വീഴുന്നുണ്ടെങ്കിലും ഇവിടെ നിന്നും പലരും കേക്ക് വാരി എടുത്ത് കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം.
Mayawati's Birthday cake. Uttar pradesh, never change. pic.twitter.com/zwiTY7Veju
— Gabbbar (@GabbbarSingh) January 15, 2019