ഡല്‍ഹി: ഫോക്സ് വാഗണ്‍ കാര്‍ നിര്‍മ്മാണ കമ്പനി 100 കോടി പിഴ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാലാണ് നടപടി. 100 കോടി രൂപ വെള്ളിയാഴ്ച വൈകുന്നേരത്തിനകം അടയ്ക്കണമെന്നാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കില്‍ കമ്പനി കണ്ടുകെട്ടാനും കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യാനുമുള്ള നടപടിയടക്കം കൈക്കൊള്ളുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്കി.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തെത്തുടര്ന്നുള്ള പരിശോധനയിലാണ് കാറുകളുടെ പിഴവ് കണ്ടെത്തിയത്. 2016 ലെ കണക്കനുസരിച്ച് 48 ടണ്ണിലധികം വിഷവാതകരമാണ് ഫോക്സ് വാഗണ്‍ കാറുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. തുടര്‍ന്നാണ് 171 കോടി രൂപ പിഴ അടയ്ക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇതില്‍ 100 കോടി രൂപയാണ് 48 മണിക്കൂറിനകം കെട്ടിവെയ്ക്കാന്‍ പറഞ്ഞിരിക്കുന്നത്.