ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഉന്നതാധികാര സമിതി 24ന് യോഗം ചേര്‍ന്നേക്കും. ബിഎസ്എഫ് ഡിജിപി രജനീകാന്ത് മിശ്ര, മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ സുബോധ് കുമാര്‍ ജയ്സ്വാള്‍, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി.മോദി, യുപി ഡിജിപി ഒ.പ.സിംഗ്, ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ, തുടങ്ങിയവരുടെ പേരുകള്‍ പുതിയ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
സ്പെഷ്യല്‍ ഡയറക്ടര്‍ രാജേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവിയായും ജോയിന്റ് ഡയറക്ടര്‍ എം.കെ.ശര്‍മ്മയെ സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടറായും നിയമിച്ചിരുന്നു. ഡിഐജി മനീഷ്കുമാര്‍ സിന്‍ഹയെ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിലേക്ക് മാറ്റിയിരുന്നു. എസ്പി വി.നയിക്നവരെ മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും. ഇതിന് പിന്നാലെയാണ് സിബിഐ ഉന്നതാധികാര സമിതി യോഗം വിളിച്ചത്.