ലണ്ടന്‍: ബ്രെക്സിറ്റ് പ്രശ്ന പരിഹാരം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരസേ മേയ് ചര്‍ച്ച ആരംഭിച്ചു. അതേസമയം കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറില്ലെന്ന് ഉറപ്പ് ലഭിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്ബിന് വ്യക്തമാക്കി. നിലവില്‍ 21ന് പാര്‍ലമെന്റില്‍ പുതിയ പദ്ധതി അവതരിപ്പിക്കാനാണ് മേയുടെ തീരുമാനം. തുടര്‍ന്ന് 29 വരെ എംപിമാര്‍ക്ക് ചര്ച്ചയിന്മേല് നിര്‍ദേശങ്ങള്‍ നല്‍കാം. ഇതിന്മേല് 29ന് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തും. എംപിമാരുടെ നിര്‍ദേശങ്ങളില്‍ മാത്രമാകും അന്നേ ദിവസം വോട്ടെടുപ്പ്.
തുടര്‍ന്ന് തയാറാക്കുന്ന കരട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് തീര്പ്പാക്കിയാകും പാര്‍ലമെന്റിലെ വോട്ടെടുപ്പ്. മാര്‍ച്ച് 29നാണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടേണ്ടത്. ബ്രെക്സിറ്റ് വിടാനുള്ള തീരുമാനത്തിന് ഭരണകക്ഷി അംഗങ്ങളില്‍ നിന്ന് പോലും വലിയ എതിര്‍പ്പാണ് തെരേസ മേക്ക് നേരിടേണ്ടി വന്നത്.