നിലമ്പൂര്‍: ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം വില്ക്കാന് ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. നിലമ്പൂരില്‍ നിന്നാണ് പൊലീസ് ഇത് പിടികൂടിയത്. സ്പീക്കറിനുള്ളില്‍ വച്ച് കടത്തിയ സ്വര്‍ണം കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. സ്വര്‍ണം കടത്തിയ പട്ടാമ്പി സ്വദേശി വിനീഷിനെയും സ്വര്‍ണം വില്ക്കാന് ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി മുജീബ് റഹ്മാനെയും അറസ്ററ് ചെയ്തു.