ലഡാക്: കനത്ത ഹിമപാതത്തില്‍ വാഹനം മഞ്ഞിനുള്ളില്‍ കുടുങ്ങി. സ്കോര്‍പിയോ കാറിലേക്ക് കൂറ്റന്‍ മഞ്ഞ്പാളി വന്ന് പതിക്കുകയായിരുന്നു. 10ഓളം പേര് വാഹനത്തിനുള്ളിലുണ്ടായിരുന്നതായാണ് വിവരം. ദുരന്തനിവാരണ സേനയുടേയും പൊലീസിന്റെയും നേതൃത്വത്തില്‍ ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. 17,500 അടി ഉയരത്തിലുള്ള ചുരത്തില്‍ വച്ചാണ് വാഹനം മഞ്ഞ് വീഴ്ചയില്‍ പെട്ടത്. ഷ്യോക്-നൂബ്ര താഴ്വരകളെ ബന്ധിപ്പിക്കുന്ന ഖാര്‍ദുങ് ലാ റോഡിലാണ് അപകടം നടന്നത്.