തിരുവനന്തപുരം : ശബരിമലയിലെ സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ചു നിരാഹാര സമരം നടത്തുന്ന മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി ടി രമ ടീച്ചറിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് അറസ്റ്റ്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പകരം നിരാഹാര സമരം ആരംഭിച്ചു.
സമരത്തിന്റെ തുടർ നടപടികൾ പാർട്ടി സംസ്ഥാന നേതൃത്വവും ശബരിമല കർമ്മസമിതിയും ചേർന്ന് ആലോചിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്യവേ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. സമരം വിജയകരമായി മുന്നോട്ട് പോകുകയാണെന്നു സമരം ഏറ്റെടുത്ത പി കെ കൃഷ്ണദാസും വ്യക്തമാക്കി.
സമരം പൊളിഞ്ഞു എന്നത് വ്യാജ പ്രചരണം മാത്രമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.