Kerala

53 വയസ്സുണ്ടെന്ന് ചക്രമ്മ , 45 മതിയെന്ന് പിണറായി സർക്കാർ ; കോടതിയിൽ നൽകിയ പട്ടികയിൽ ദുരൂഹത ; പലർക്കും പ്രായം 50 ന് മുകളിൽ

തിരുവനന്തപുരം : ശബരിമലയിൽ ദർശനം നടത്തിയെന്ന രീതിയിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ പട്ടികയിലെ പലർക്കും 50 വയസ്സിനു മുകളിൽ പ്രായം .

ലിസ്റ്റിൽ 45 വയസ്സെന്ന് പറഞ്ഞ് സർക്കാർ നൽകിയിരിക്കുന്ന ആന്ധ്രാ സ്വദേശിനി ചക്രമ്മയ്ക്ക് പ്രായം 53.കഴിഞ്ഞ മാസം 14 നാണ് 50 അംഗ സംഘത്തിനൊപ്പം ചക്രമ്മ ദർശനത്തിനെത്തിയത്.ചെന്നൈ സ്വദേശിയായ ഷീലയ്ക്ക് പ്രായം 49 എന്നാണ് സർക്കാർ പട്ടികയിൽ നൽകിയിരിക്കുന്നത് .എന്നാൽ സർക്കാരിന്റെ വാദം തള്ളിയ ഷീല തനിക്ക് 53 വയസ്സുണ്ടെന്ന് വ്യക്തമാക്കി.പട്ടികയിൽ പന്ത്രണ്ടാം നമ്പരിലുള്ള ശാന്തിയ്ക്ക് 48 വയസ്സാണ് കാണിക്കുന്നത്.എന്നാൽ ശാന്തിയ്ക്ക് വയസ്സ് 50 കഴിഞ്ഞതായി ഭർത്താവ് വ്യക്തമാക്കി.

പട്ടികയിലെ ആദ്യ പേരുകാരി പദ്മാവതി ദസരിയ്ക്ക് 48 വയസ്സാണെന്നാണ് സർക്കാർ വാദം .എന്നാൽ 55 വയസ്സാണ് പദ്മാവതിയ്ക്കെന്ന് രേഖകൾ വ്യക്തമാക്കുന്നു.ഇത്തരത്തിൽ സർക്കാർ ശബരിമലയിൽ കയറിയവർ എന്ന നിലയ്ക്ക് നൽകിയ പട്ടികയിൽ ഭൂരിഭാഗം പേർക്കും 50 വയസ്സിനു മുകളിലാണ് പ്രായം.ആന്ധ്രയിൽ നിന്നുള്ള പലരും തങ്ങൾക്ക് പ്രായം 50 ന് മുകളിലാണെന്ന് അറിയിച്ചു.മാത്രമല്ല പേരിനൊപ്പം നൽകിയിരിക്കുന്ന വിലാസവും വ്യാജമാണ്.ഓൺലൈനിൽ കൃത്രിമം നടത്തിയാണ് ഇത്തരത്തിൽ പട്ടിക ഉണ്ടാക്കിയത്.സർക്കാർ നൽകിയ പട്ടികയിലെ പലരും ശബരിമലയിൽ എത്തിയിട്ടു പോലുമില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇത്തരത്തിൽ വ്യാജ കണക്കുകൾ നൽകുന്നതിലൂടെ സർക്കാർ നടത്തുന്നത്.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന വേളയിൽ യുവതികൾ പ്രതിഷേധമൊന്നുമില്ലാതെ തന്നെ ശബരിമലയിൽ കയറിയെന്നും,തുടർന്നും ഇത് സാധ്യമാകുമെന്നും കോടതിയെ വ്യാജ പ്രചരണങ്ങളിലൂടെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിലൊരു നീക്കം.

16K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close