Kerala

സ്ത്രീയെന്ന് സർക്കാർ ; താൻ പുരുഷനാണെന്ന് പരം ജ്യോതി : സുപ്രീം കോടതിയിൽ സർക്കാരിന്റെ അവകാശ വാദം പൊളിഞ്ഞടുങ്ങി : മുഖ്യമന്ത്രി പിണറായി വ്യാജനാണെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി : ശബരിമലയിൽ 51 യുവതികൾ കയറിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടികയിൽ അടിമുടി വ്യാജ വിവരങ്ങൾ. പല സ്ത്രീകൾക്കും വയസ്സ് അൻപതിനു മുകളിൽ എന്ന് അവർ തന്നെ രേഖകൾ സഹിതം സാക്ഷ്യപ്പെടുത്തുമ്പോൾ യുവതി ആയി കൊടുത്ത ഒരു പേര് പുരുഷന്റേതാണെന്നും വ്യക്തമായി.

ചെന്നൈ സ്വദേശി പരം ‌ജ്യോതിയെ ആണ് യുവതിയായി കാണിച്ച് സർക്കാർ പട്ടിക നൽകിയത്. പരം ജ്യോതി ഒടുവിൽ വീഡിയോ പുറത്തു വിട്ടാണ് താൻ പുരുഷനാണെന്ന് വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിജയനല്ല വ്യാജനാണെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും തുടങ്ങിയിട്ടുണ്ട്.

52 വയസ്സുള്ള ചെന്നൈ സ്വദേശിനി ഷീലയുടെ പ്രായം സർക്കാരിന്റെ കണക്കനുസരിച്ച് 48 ആണ് . ആന്ധ്ര സ്വദേശിനി പദ്മാവതിക്ക് 55 വയസ്സുള്ളപ്പോൾ അത് സർക്കാർ കണക്കിൽ 48 ആണ്. 52 വയസ്സുള്ള കലാവതിക്ക് സർക്കാർ കൊടുത്തത് 43 വയസ്സ് . പട്ടികയിൽ ഉള്ള സായ് സുകന്യ ശബരിമലയിൽ ദർശനം നടത്തിയിട്ടു പോലുമില്ല.

സുരക്ഷ ആവശ്യപ്പെട്ട് ബിന്ദു , കനക ദുർഗ എന്നിവർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ പട്ടിക സമർപ്പിച്ചത്. യുവതികൾക്ക് സുരക്ഷ നൽകണമെന്ന് നിർദ്ദേശിച്ച സുപ്രീം കോടതി മറ്റ് വിഷയങ്ങൾ പരിഗണിക്കാൻ നിർവാഹമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

20K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close