ദുബായിലെ സ്വകാര്യ പൊതു വിദ്യാലയങ്ങളുടെ 2019ലെ അദ്ധ്യയന വർഷത്തിന് സെപ്തംബർ ഒന്നിന് തുടക്കമാവും.ജൂലായ് നാല് മുതലാണ് ഈ വർഷത്തെ വേനൽക്കാല അവധി. മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ പൊതു സ്കൂളുകളുടെയും വിദേശ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകളുടെയും മൂന്ന് വർഷത്തേക്കുള്ള അവധിയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് 2019 ഡിസംബർ 15 മുതൽ 2020 ജനുവരി 9 വരെയാണ് ശൈത്യകാല അവധിയാരംഭിക്കുക. ഡിസംബർ 22 മുതൽ ജനുവരി 2 വരെയാണ് അദ്ധ്യാപക, അനധ്യാപക ജീവനക്കാർക്കുള്ള അവധി. വിദേശപാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെയാണ്. വസന്തകാല അവധി എല്ലാ പാഠ്യപദ്ധതികളിൽ ഉള്ളവർക്കും 2020 മാർച്ച് 29 മുതൽ ഏപ്രിൽ 9 വരെയാണ്. 2020 ജൂലായ് രണ്ട് മുതലാണ് വേനലവധിക്ക് തുടക്കമാവുന്നത്. സ്കൂൾ ജീവനക്കാർക്ക് ജൂലായ് 9 മുതലാണ് അവധി.