നിലയ്ക്കല്‍: ശബരിമലയില്‍ വീണ്ടും ആചാര ലംഘന നീക്കങ്ങളുമായി യുവതികളെത്തി. കഴിഞ്ഞ ദിവസം മല കയറാനെത്തിയ രേഷ്മ നിഷാന്തും ഷാനിലയുമാണ് ഇന്ന് വീണ്ടും എത്തിയിരിക്കുന്നത്. ഇരുവരെയും നിലക്കലില്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റി.
ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇവര്‍ ഇവിടെ എത്തിയത്. ഏതു വിധേനയും ഇത്തവണ ശബരിമലയിലെത്തണമെന്ന ആവശ്യമാണ് ഇവര്‍ പൊലീസിനോട് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മല കയറാനെത്തിയ ഇവര്‍ അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരികെപോവുകയായിരുന്നു. ഇന്ന് ശബരിമല നട അടക്കാനിരിക്കെയാണ് ആചാരലംഘന നീക്കങ്ങളുമായി യുവതികള്‍ വീണ്ടും എത്തിയത്.