തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ എത്തിയെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കിനെ കുറിച്ച് സര്‍ക്കാരിന് മാത്രമേ അറിയു എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ബോര്‍ഡിന് ഇതു സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനങ്ങളില്ലെന്നും പത്മകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പട്ടികയില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്.