തിരുവനന്തപുരം: ശബരിമലയില്‍ 51ല്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി ഇ.പി.ജയരാജന്. സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ വച്ചാണ് 51 യുവതികള്‍ സന്നിധാനത്ത് എത്തിയെന്ന് കോടതിയെ അറിയിച്ചത്. അതില്‍ കൂടുതല്‍ യുവതികള്‍ എത്തിയെന്നതാണ് വസ്തുത. സുപ്രീംകോടതി വിധി നിലനില്‍ക്കുന്നിടത്തോളം ശബരിമലയില്‍ പോകാന്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും അത് തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും ജയരാജന് ചോദിച്ചു.